സോളിഡാരിറ്റി

ചരിത്രം

1983 ൽ രൂപീകരിക്കപ്പെട്ട എസ്.ഐ.ഒ ആയിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി-യുവജന സംഘടന. വിദ്യാഭ്യാസ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ഒരുമിച്ചു കൊണ്ടു പോവുന്ന പ്രവർത്തനരീതിയാണ് അന്നുണ്ടായിരുന്നത്. എന്നാൽ 2002 ൽ എസ്.ഐ.ഒവിനെ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമാക്കാനും യുവജനങ്ങൾക്കായി പുതിയൊരു സംഘടന രൂപീകരിക്കാനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന പേരിൽ പുതിയ ഒരു യുവജനപ്രസ്ഥാനം രൂപം കൊണ്ടത്. കേരളത്തിലെ മത-രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളുടെ സമര-സേവനരംഗത്തുനിന്നുള്ള പിന്മാറ്റവും അരാഷ്ട്രീയ വൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യങ്ങളും പുതിയ കാൽവെയ്പിന് പ്രചോദനമായി. കൂട്ടിൽ മുഹമ്മദലിയെ ആദ്യത്തെ സംസ്ഥാന പ്രസിഡിന്റായും ഹമീദ് വാണിയമ്പലത്തെ ജന.സെക്രട്ടറിയായും തെരഞ്ഞടുത്തു. ഇതേ പ്രവർത്തന കാലയളവിൽ തന്നെ (23 ഏപ്രിൽ.2005) പാലക്കാട് വെച്ച് സംസ്ഥാന സമ്മേളനവും സംസ്ഥാനറാലിയും സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി സംസ്ഥാനത്തുടനീളം ഉപസമ്മേളനങ്ങളും നടത്തിയിരുന്നു. തീരദേശ സമ്മേളനം, ആദിവാസി സമ്മേളനം, മനുഷ്യവാകാശ സമ്മേളനം, പ്ലാച്ചിമട സമ്മേളനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതായിരുന്നു. പിന്നീടുള്ള കാലവേളകളിൽ ജില്ലാ സമ്മേളനങ്ങളും പ്രാദേശികസമ്മേളനങ്ങളുമാണ് നടന്നത്.

[തിരുത്തുക]പ്രഖ്യാപിത ലക്ഷ്യങ്ങൾ

  • യുവത്വത്തിന്റെ സമരവീര്യം തിരിച്ചെടുക്കുക.അതിനെ ക്രിയാത്മകമായി സമൂഹനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുക
  • മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള സമരനിരയെ വാർ‍ത്തെടുക്കുക.
  • നീതിക്കു വേണ്ടി പോരാടുകയും പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുക
  • സാംസ്കാരിക ജീർണ്ണതകൾക്കെതിരെ ശബ്ദമുയർത്തുക.
  • യുവതയിൽ സേവനസംസ്കാരം സൃഷ്ടിക്കുകയും അതിന് മാതൃകയാവുകയും ചെയ്യുക
  • പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇടപെടുക.
  • മനുഷ്യാവകാശ പ്രശ്നങ്ങൾ ഏറ്റെടുക്കുക.

[തിരുത്തുക]സംഘടനാസംവിധാനം

സംഘടനയുടെ പേര് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്നും ചുരുക്കപ്പേര് സോളിഡാരിറ്റി എന്നുമാണ്. സംഘടനയുടെ ആസ്ഥാനം കോഴിക്കോടെ ഹിറാസെന്ററിലാണ്. സംഘടനക്ക് സംസ്ഥാനതലത്തിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും വകുപ്പുസെക്രട്ടറിമാരുമാണുള്ളത്. ഇവരെക്കൂടാതെ സംസ്ഥാനസമിതിയംഗങ്ങളും സംസ്ഥാന പ്രതിനിധിസഭാംഗങ്ങളുമുണ്ട്. ജില്ലാ മേഖല ഏരിയാ തലങ്ങളിലും പ്രസിഡന്റ് ,സെക്രട്ടറി, കമ്മിറ്റി എന്നിവയുണ്ട്. പ്രാദേശികതലങ്ങളിൽ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ എക്സിക്യുട്ടീവും അംഗങ്ങളും അസോസിയേറ്റുകളുമുണ്ട്. സംഘടനയുടെ ഭരണഘടന അംഗീകരിച്ച് സംസ്ഥാനനേതാവുമായുള്ള വ്യക്തികൂടിക്കാഴ്ചയിലൂടെയാണ് അംഗത്വം നൽകുന്നത്. സംഘടനാംഗത്വത്തിന് ജാതിയോ മതമോ തടസ്സമല്ല.

[തിരുത്തുക]കേരള വികസനഫോറം

വിദ്യാഭ്യാസം, മാനവികവികസനം, കേരള വികസനം-സാമൂഹിക സാസ്കാരിക വിശകലനം, കാർഷിക വികസനം, മലബാർ, ഭൂമി, ഗതാഗതം, മാലിന്യ സംസ്കരണം, വ്യവസായം, ധനകാര്യം, ഊർജ്ജം, ആരോഗ്യം, പ്രവാസവും കേരള വികസനവും, സംവരണം, ജനകീയ സമരങ്ങളും കേരള വികസനവും എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളിലായി 150 ഓളം പ്രബന്ധം അവതരിപ്പിച്ച് ഭാവി കേരള വികസനത്തിന് പുതിയ ദിശ കാണിച്ചിരിക്കുകയാണ് സോളിഡാരിറ്റി. [1].17 സെഷനുകളിലായി 150 ഓളം അക്കാദമിക ഗവേഷകരും ആക്ടിവിസ്റ്റുകളുമാണ് പ്രബന്ധങ്ങളവതരിപ്പിച്ചത്. കേരള വികസനത്തിന് വേണ്ടി പുതിയ അജണ്ട സമർപ്പിക്കുന്നതിന്റെ ഭാഗമായി 2011 മാർച്ച് 11,12,13 തീയ്യതികളിലായി കൊച്ചിയിൽ വെച്ചാണ് സോളിഡാരിറ്റി കേരള വികസന ഫോറം എന്ന പേരിൽ ആദ്യമായി കേരളത്തിലെ വികസന ചർച്ചകൾക്ക് വേണ്ടിമാത്രമായി ഒരു സമ്മേളനം സംഘടിപ്പിച്ചത്. വികസനത്തിന്റെ ദിശയെ കുറിച്ചും രൂപരേഖയെ കുറിച്ചും വ്യത്യസ്ത വീക്ഷണങ്ങൾ നമുക്കിടയിൽ നിലനിൽക്കുന്നുണ്ടെങ്കിലും അവ ഇതു വരെ സമാഹരിക്കപ്പെട്ടിട്ടില്ല. വികസനത്തെ കുറിച്ച മുഖ്യധാരയിൽ നിന്ന് വ്യത്യസ്ഥമായ കാഴ്ചപ്പാടുകളുള്ള നിരവധി ഗവേഷകരും പണ്ഡിതരും കേരളത്തിലുണ്ട്.[2]ഇവയൊന്നും ഇന്നുവരെ വികസന ചർച്ചയുടെ ഭാഗമായി അംഗികരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇപ്രകാരം പുറമ്പോക്കിലകപ്പെട്ട വിഷയങ്ങളെ നമ്മുടെ വൈജ്ഞാനിക സംവാദമണ്ഡലത്തിലേക്ക് കൊണ്ടുവരാൻ സോളിഡാരിറ്റി ആഗ്രഹിക്കുന്നു. ജസ്റ്റിസ്.വി.ആർ കൃഷ്ണയ്യർ, സന്ദീപ് പാണ്ഡെ, ക്ലോഡ് അൽവാരിസ്, സി.രാധാകൃഷ്ണൻ, സുഗതകുമാരി, മുല്ലക്കര രത്നാകരൻ, എം.പി. പരമേശ്വരൻ, എ.അച്യുതൻ, ബി.ആർ.പി ഭാസകർ, എം.പി വീരേന്ദ്രകുമാർ, ഒ. അബ്ദുറഹ്മാൻ, എം.വി നികേഷ് കുമാർ, സി.ആർ നീലകണ്ഠൻ, സാറാജോസഫ്, കെ.ഇ.എൻ കുഞ്ഞഹമ്മദ്, ഡോ.എം ഗംഗാധരൻ, കെ.പി രാമനുണ്ണി, പി.ടി കുഞ്ഞുമുഹമ്മദ്, കെ.ജി ശങ്കരപ്പിള്ള, വി.എം സൂധീരൻ, തുടങ്ങി കേരളത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഗവേഷകരും ദേശീയ-അന്തർദേശീയ തലത്തിലുള്ള അക്കാദമികരും ആക്ടിവിസ്റ്റുകളും പരിപാടിയൽ സംബന്ധിച്ചു. കേരളത്തിലെ നൂറിലധികം സമരഭുമിയിൽ നിന്നുള്ള പ്രതിനിധികളെ ആദരിക്കുകയും അവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനകീയ വികസന സമ്മേളനവും വികസന ഫോറത്തിന്റെ ഭാഗമായി നടന്നു.[3]

[തിരുത്തുക]സേവന പ്രവർത്തനങ്ങൾ

സമരവും സേവനവും ഒരുമിച്ച് ചേർത്തുകൊണ്ടുള്ള പ്രവർത്തനമാണ് സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്.

[തിരുത്തുക]ഭവന പദ്ധതി

നിങ്ങളുടെ പണം+ഞങ്ങളുടെ അധ്വാനം = വീടില്ലാത്തവർക്കൊരു വീട് എന്ന തലക്കെട്ടിൽ കേരളത്തിലെ പാവപ്പെട്ടജനങ്ങൾക്കു വേണ്ടി, പാലക്കാട്ട് നടന്ന സമ്മേളനത്തോടനുബന്ധിച്ച് സോളിഡാരിറ്റി പദ്ധതി പ്രഖ്യാപിച്ച് 25,000 രൂപയുടെ വീടുകളും 10,000 രൂപയുടെ കുടിലുകളും പണിതു നൽകി. പദ്ധതിയിലെ ആദ്യത്തെ വീട് പാലക്കാട് ജില്ലയിലെ മാധവിയമ്മ എന്ന വിധവക്ക് നൽകി. സോളിഡാരിറ്റി ഒന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിരുന്നു ഈ പദ്ധതി. എന്നാൽ ഇത് ചെറിയ തുടക്കം മാത്രമായിരുന്നു. തുടർന്ന് ജനപങ്കാളിത്തം വർദ്ധിക്കുകയും ഭവനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. 400 വീടുകളിൽ തുടങ്ങിയ പദ്ധതി പിന്നീട് ഇതിനകം ആയിരക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകി.[4]

[തിരുത്തുക]ആദിവാസി ക്ഷേമം

ആദിവാസി ഊരിൽ ഒരു ദിനം ആറു കുടിൽ
പെരിന്തൽമണ്ണ താലൂക്കിലെ മണ്ണാർമല ചീനിക്കപ്പാട ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങൾക്ക് ഒറ്റക്കുടിലുകൾ നിർമ്മിച്ചു നൽകി സോളിഡാരിറ്റി പ്രവർത്തകർ മാതൃക കാണിച്ചു. പെരിന്തൽമണ്ണനിന്ന് പത്ത് കിലോമീറ്റർ അകലെ മേലാറ്റൂർ റോഡിൽ മണ്ണാർമലക്ക് സമീപമുള്ള പീടികപ്പടി പ്രദേശത്തുനിന്നു് ചെങ്കുത്തായ വഴിയിലൂടെ മൂന്ന് കിലോമീറ്റർ നടന്നാൽ എത്തിച്ചേരാവുന്ന മലമുകളിലെ കോളനിയാണ് ചീനിക്കപ്പാറ. പട്ടികവർഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ആളർ വിഭാഗത്തിലെ കുടുംബങ്ങളാണിവിടെ പട്ടിണി തിന്നു കഴിയുന്നത്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, നാട്ടിൾ നിന്ന് ഒറ്റപ്പെട്ട് മലമുകളിൽ കഴിയുന്നതിനാൽ സന്നദ്ധസംഘടനകളുടെ സഹായ ഹസ്തങ്ങളും അവർക്ക് നേരെ തിരിയാറില്ല. സ്ഥലം തഹസിൽദാറും,ഡംപ്യൂ.തഹസിൽദാറും സ്ഥലത്തെത്തുകയും ചെയ്തത് പ്രവർത്തകർകർക്ക് ആവേശമായി. താലൂക്കിലെ മറ്റു പഞ്ചായത്തിലെല്ലാം തന്നെയുള്ള ആദിവാസ വീട് നിർമ്മാണ ഫണ്ട് സോളിഡാരിറ്റിയെ ഏല്പിക്കാൻ അധികാരികൾ പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല.അതേറ്റെടുത്തു പൂർത്തിയാക്കാൻ സോളിഡാരിററി നേതൃത്തോടാവശ്യപ്പെടുകയും സോളിഡാരിറ്റി ഏറ്റെടുക്കുകയും ചെയ്തു.[5]

[തിരുത്തുക]എൻഡോസൾഫാൻ പുനരധിവാസ പദ്ധതി

കാസർഗോഡ് കശുമാവ് തോട്ടങ്ങൾക്ക് ഉപയോഗിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനിയുടെ ഇരകളായവരെ സാധ്യമായ അളവിൽ പുനരധിവസിപ്പിക്കാനായി പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു കഴിഞ്ഞു. എൻഡോസൾഫാൻ വീണ് വരണ്ടുണങ്ങിപ്പോയ കാസർകോട്ടെ ഗ്രാമങ്ങൾക്കുവേണ്ടി ഒരു കോടി രൂപ ചെലവഴിച്ച്‌ വമ്പിച്ച പുനരധിവാസ പരിപാടി സംഘടന സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ദുരിതത്തിന് ഉടൻ പരിഹാരം കാണാൻ ആവശ്യപ്പെട്ട് ഹെഡ് പോസ്റ്റോഫീസ് മാർച്ചും നടത്തുകയുണ്ടായി[6] [7] [8] [9] [10]

[തിരുത്തുക]ജനകീയ കുടിവെള്ള പദ്ധതി

കേരളത്തിലെ അമ്പത് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള സോളിഡാരിറ്റിയുടെ മറ്റൊരു പദ്ധതിയാണ്‌ "ജനകീയ കുടിവെള്ള പദ്ധതി". തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവമന്ത്രി എൻ.കെ. പ്രേമചന്ദ്രൻ നിർ‌വഹിച്ചു.[11] ഉൾനാട്ടിലെ പാവപ്പെട്ടവരുടെ ജീവിതക്ലേശം പരിഹരിക്കാനുള്ള യത്നമാണ്‌ സോളിഡാരിറ്റിയുടെ പദ്ധതിയെന്ന് പ്രേമചന്ദ്രൻ അഭിപ്രായപ്പെടുകയുണ്ടായി.[12] [13]

[തിരുത്തുക]ഭക്ഷണ പദ്ധതി

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തിൽ പാവങ്ങൾക്കായുള്ള സൌജന്യ റേഷൻ സംവിധാനം നിലവിലുണ്ട്. ചെങ്ങറ, പ്ലാച്ചിമട തുടങ്ങിയ സമരഭൂമികളിൽ സോളിഡാരിറ്റി ഏർപ്പെടുത്തിയ ഭക്ഷണപദ്ധതി പ്രത്യേകം ശ്രദ്ധേയമാണ്.സംസ്ഥാന വ്യാപകമായി വിവിധപ്രദേശങ്ങളിൽ നിന്ന് 12 ലോഡ് (60,000 കിലോ ഗ്രാം) ഭക്ഷണ സാധനങ്ങൾ സമാഹരിച്ചാണ് ചെങ്ങറയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവർക്ക് എത്തിച്ചത്. പ്ലാച്ചിമടയിലേക്ക് "ഒരു പിടി അരിയും ഒരു കുടം വെള്ളവും" എന്ന പ്രതീകാത്മത സമരത്തിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 10 ടൺ ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു. [14]

[തിരുത്തുക]ഒരു രക്തദാനം

പ്രവാചകൻ മുഹമ്മദിനെ നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ട[15] തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാതലത്തിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനവശ്യമായ പത്ത് കുപ്പിയോളം രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നത് ശ്രദ്ധേയമായ ഒരു മാനുഷിക സേവനമായി വിലയിരുത്തപ്പെടുകയുണ്ടായി.[16][17][18][19]അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.[20] [21]

[തിരുത്തുക]സമരരംഗത്ത്

കേരളത്തിലെ മുഴുവൻ ജനകീയസമരമുന്നണികളെയും ഒരുമിച്ചു ചേർത്തി 2005 ൽ കൊച്ചി ടൌൺഹാളിൽ വിളിച്ചു ചേർത്ത പോരാളികളുടെ സംഗമം പരിപാടിയിലെ മുഴുവൻ സമരമുന്നണികളും സോളിഡാരിറ്റിക്ക് പിന്തുണയറിയിക്കുകയും സോളിഡാരിറ്റി മുഴുവൻ സമരങ്ങൾക്കും ഐക്യദാർഢ്യം രേഖപ്പെടുത്തുകയും ചെയ്തു.കേരളത്തിലെ സമരനിരയിലെ മുന്നണിപോരാളികളായ സോളിഡാരിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക മേധാപട്കർ പരിപാടി ഉദ്ഘാടനം ചെയ്തത്.
ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് കഴിഞ്ഞ എട്ട് വർഷത്തോളമായി അനേകം സമരങ്ങൾ നയിക്കുകയും വിജയിപ്പിച്ചെടുക്കുകയും സജീവസാന്നിദ്ധ്യമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം ജനകീയ സമരങ്ങളിലൂടെയായിരുന്നു സോളിഡാരിറ്റി കേരളത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.[22]

[തിരുത്തുക]പ്ലാച്ചിമടയിലെ സമരം

പ്ലാച്ചിമടയിൽ കൊക്കക്കോള പ്ലാന്റിനെതിരായ സമരത്തിൽ സോളിഡാരിറ്റിയും പങ്കെടുത്തിരുന്നു.[23][24] കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും സോളിഡാരിറ്റി പ്രവർത്തകർ പ്ലാച്ചിമടയിലേക്ക് മാർച്ച് നടത്തി. കോളയിൽ കാഡ്മീയത്തിന്റെയും കറുത്തീയത്തിയത്തിന്റെയും അളവ് ചൂണ്ടിക്കാട്ടി കോളകമ്പനി അടച്ചു പൂട്ടാൻ ആരോഗ്യമന്ത്രിക്ക് (2006)നിവേദനവും നൽകിയിരുന്നു.കേരളത്തിലെ വിവിധ പ്രദേശങ്ങൾ കോള മുക്തമാക്കുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.
  • ഒരു കുടം വെള്ളവും ഒരു പിടി അരിയും- കേരളത്തിന്റെ മുക്കുമൂലകളിൽ നിന്ന് ഓരോകുടം വെള്ളവും ഭക്ഷണസാധനങ്ങളുമായി പ്ലാച്ചിമടയിലേക്ക് നയിച്ച സേവനസമരം ശ്രദ്ധേയമായിരുന്നു. മൂടിക്കെട്ടി വെള്ളം നിറച്ച കുടങ്ങൾ വാഹനത്തിന് മുകളിൽ കെട്ടിയാണ് പ്രതീകാത്മക സമരം നയിച്ചത്. മുസ്ലിംകൾ ഹജ്ജിനു പോവുന്നത് പോലെയും ഹിന്ദക്കൾ കാശിയിലേക്ക് പോവുന്നത് പോലെയും ഓർത്തിരിക്കാനുള്ള ഒരു തീര്ഥയാത്രയാണ് സോളിഡാരിറ്റിയുടെ ഒരു കുടം വെള്ളവും ഒരു പിടി അരിയുമായുള്ള പ്ലാച്ചിമടയാത്ര എന്നാണ് ഇയ്യങ്കോട് ശ്രീധരൻ അതിനെ വിശേഷിപ്പിച്ചത്[25]
  • ജനകീയ ചെക്ക് പോസ്റ്റ്- സോളിഡാരിറ്റി പ്ലാച്ചിമടയിൽ കമ്പനി വാഹനങ്ങൾ ഉപരോധിക്കാൻ വേണ്ടി നടത്തിയ ജനകീയ ചെക്ക് പോസ്റ്റ് സമരനായിക മയിലമ്മയായിരുന്നു ഉദ്ഘാടനം ചെയ്തത്.[1]

[തിരുത്തുക]കോളമുക്ത ഗ്രാമങ്ങൾ

കോളക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ കാമ്പയിനിന്റെ ഭാഗമായി തിരുവനന്തപുരത്തെ പെരുമാതുറയെയും വയനാട്ടെ പിണങ്ങോടിനെയും തൃശൂരിലെ കാതികോടിനെയും കോളമുക്തഗ്രാമമായി പ്രഖ്യാപിച്ചു. പെരുമാതുറയിൽ പ്ലാച്ചിമട ഐക്യദാർഢ്യ സമിതി കൺവീനർ ആർ.അജയനും പിണങ്ങോട്ട് എം.പി വീരേന്ദ്രകുമാറും കാതികോട് വിളയോടി വേണുഗോപാലും പ്രഖ്യാപനം നിർവഹിച്ചു

[തിരുത്തുക]എക്സ്പ്രസ് വേ വിരുദ്ധ സമരം

കാസർകോട് മുതൽ തിരുവനന്തപുരം വരെ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന എക്സ്പ്രസ് വേയുടെ ദൂഷ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി പാത നിർമാണം ചെറുക്കുന്നതിൽ മറ്റു സംഘടനകളോടൊപ്പം സോളിഡാരിറ്റി പ്രവർത്തിച്ചു .[26] ഈ പാതയുടെ ദൂഷ്യവശങ്ങൾ കേരള ജനതയെ ബോധ്യപ്പെടുത്തുന്നതിനായി അവിവേക പാത എന്ന ഡോക്യുമെന്ററിയും പുറത്തിറക്കി.

[തിരുത്തുക]റീട്ടെയിൽ കുത്തക വിരുദ്ധസമരം

കോടിക്കണക്കിന് മനുഷ്യർക്ക് അന്നം നൽകുന്ന ചില്ലറ വ്യാപാര മേഖല കുത്തകകൾക്ക് തുറന്നുകൊടുത്ത നയത്തിനെതിരെ സോളിഡാരിറ്റി വ്യാപാരികൾക്കൊപ്പം നിന്ന് പോരാടിക്കൊണ്ടിരിക്കുന്നു.

[തിരുത്തുക]ചെങ്ങറ സമരം

പത്തനംതിട്ടയിലെ ചെങ്ങറയിൽ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സോളിഡാരിറ്റി പൂർണ്ണ പിന്തുണ നൽകിയിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സജീവമാകതിരിക്കുക മാത്രമല്ല, ഇടതു പക്ഷസംഘടന സമരത്തിനെതിരുമായിരുന്നിട്ടും സമരം പൂർണ്ണവിജയമായി. മെഡിക്കൽക്യാമ്പ് , ഭക്ഷണ വിഭവ സമാഹരണവും വിതരണവും, ട്രേഡ് യൂണിയൻ ഉപരോധസമരലംഘന മാർച്ചും പ്രത്യേകം ശ്രദ്ധേയമായിരുന്നു. കേരളത്തിലെ പ്രമുഖ എഴുത്തുകാരെ അണിനിരത്തി ചെങ്ങറ ഐക്യദാർഢ്യ പുസ്തകവും പ്രസിദ്ധീകരിച്ചു. ഈ പുസ്തകം ഇന്നേവരെയുള്ള സമരത്തിന്റെ ശക്തമായ അടയാളപ്പെടുത്തലായി വിലയിരുത്തി കൊണ്ട് സി.എസ്. ചന്ദ്രിക മംഗളം ദിനപത്രത്തിൽ ലേഖനമെഴുതുകയുണ്ടായി[27]

[തിരുത്തുക]എക്‌സ്​പ്രസ് ഹൈവേ വിരുദ്ധ സമരം

സോളിഡാരിറ്റിയുടെ ജനകീയ സമരങ്ങളിൽ ശ്രദ്ധേയമായിരുന്ന സമരമായിരുന്നു കേരളം പിളർത്താൻ സമ്മതിക്കില്ല എന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ എക്‌സ്പ്രസ് ഹൈവേ വിരുദ്ധസമരം. സമരം പൂർണവിജയം കൈവരിച്ചതോടെ സോളിഡാരിററി കേരളത്തിൽ സജീവസാന്നിദ്ധ്യമായി മാറി. അവിവേക പാത എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും പുറത്തിറക്കി.

[തിരുത്തുക]ബി.ഒ.ടി. പാത വിരുദ്ധ സമരം

ദേശീയ പാത വികസിപ്പിക്കുക വിൽക്കരുത് എന്ന തലക്കെട്ടിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തെ സോളിഡാരിറ്റി പിന്തുണക്കുകയും മുന്നിൽ നയിക്കുകയും ചെയ്തു.[28] [29]

[തിരുത്തുക]കിനാലൂർ സമരം

കേരളത്തിൽ സോളിഡാരിറ്റി ഏറ്റവുമധികം മീഡിയ ശ്രദ്ധ പിടിച്ചുപറ്റിയ സമരം. കോഴിക്കോട് കിനാലൂരിൽ ഭാവിയിലേക്ക് സ്വപ്‌നം കാണാനുദ്ദ്യേശിക്കുന്ന പദ്ധതിക്കായി ആയിരക്കണക്കിനാളുകളെ കുടിയൊഴിപ്പിച്ച് നാലുവരിപ്പാത നിർമ്മിക്കുന്നതിനെതിരെ പ്രദേശത്തുകാർ നടത്തുന്ന സമരത്തെ സോളിഡാരിറ്റി പിന്തുണച്ചു. വ്യവസായ പാർക്കിലേക്ക് സോളിഡാരിറ്റിയും ശാസ്ത്രസാഹിത്യ പരിഷത്തും സമരസമിതിയുമെല്ലാം ബദൽ പാത നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെ അവഗണിച്ച് സമവായത്തിലെത്താതെ സ്ഥലമേറ്റെടുക്കാനുള്ള സെൻസസിനായെത്തിയവരെ സമരക്കാർ തടയുകയും തുടർന്ന് പോലീസ് ആയുധം പ്രയോഗിക്കുകയുമായിരുന്നു. ആക്രമത്തിന് പിന്നിൽ സോളിഡാരിറ്റിയും മതമൗലികവാദികളുമാണെന്ന ഔദ്യോഗിക പ്രസ്ഥാവനകളും തുടർന്നുണ്ടായി. [30][31]

[തിരുത്തുക]ഞെളിയൻ പറമ്പ് സമരം

കോഴിക്കോട് കോർപ്പറേഷന്റെ കുപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കുന്ന ഞെളിയൻ പറമ്പിലെ മാലിന്യ പ്രശ്നം പരിഹരിക്കുകയും പ്രദേശത്തെ ജനതയെ രക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികൾ നടത്തുന്ന സമരത്തിന് സോളിഡാരിറ്റി പിന്തുണ നൽകുകയും സമരത്തെ മുന്നോട്ട് നയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. സത്യാഗ്രഹത്തിലും സോളിഡാരിററി സജിവമായിരുന്നു.

[തിരുത്തുക]വെളിച്ചിക്കാല സമരം

കൊല്ലം വെളിച്ചിക്കാല വോള്ക്കം ക്ലേ കമ്പനി ഖനനത്തിന്റെ ആഘാതത്തിൽ വിറങ്ങലിച്ച ജനതയുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള സമരത്തെ സോളിഡാരിറ്റി പിന്തുണച്ചു. ഇതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി അമീർ ടി. ആരിഫലി സമരപ്പന്തലിലെത്തുകയും നൂറാം ദിവസമായ 2006 സെപ്തംബർ 5ന് ജനകീയ വിചാരണ നടത്തുകയും ചെയ്തു. ഇതിനിടയിൽ സമരം നയിച്ച സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയെയും സമരസമിതി നേതാക്കളെയും അറസ്റ്റു ചെയ്തിരുന്നു. ആക്ഷൻ കൌണ്സിൽ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപത്രികയും സോളിഡാരിറ്റി പുറത്തിക്കി.

[തിരുത്തുക]കുടിനീർ മാർച്ച്

മലപ്പുറം ചമ്രവട്ടം ശുദ്ധജല പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട് 2006 ജനുവരി 30 ന് സെക്രട്ടറിയേറ്റിലേക്ക് കുടിനീർ മാർച്ച് നടത്തി. ജലസേചനം, കുടിവെള്ളം, ഗതാഗതം എന്നീ ബഹുമു ലക്ഷ്യങ്ങളോടെ 1984 ല് തടക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ പ്രൊജക്റ്റ്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ 2005 ഏപ്രിൽ 1നാണ് സോളിഡാരിറ്റിയുടെ സമരപ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്തത്. ഈ സമരത്തെ തുടർന്നാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഈ മുദ്രാവാക്യമുയർത്തുകയും ചർച്ചക്ക് വഴിയൊരുങ്ങുകയും ചെയ്തത്.
  • മലപ്പുറം ചീക്കോട്, പാതിവഴിയിൽ ഉപേക്ഷിച്ച കുടിവെള്ള പദ്ധതിക്കായും സോളിഡാരിറ്റി സമരം നയിച്ചു. ബേപ്പൂർ, കൊണ്ടോട്ടി, മഞ്ചേരി അസംബ്ലിമണ്ഡലങ്ങളിലെ 20 പഞ്ചായത്തുകൾക്ക് ഗുണമുണ്ടാവുന്ന പദ്ധതിയാണ് ഫയലിൽ കിടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നിർമ്മാണ സാമഗ്രകിൾ ഇതിനായി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

[തിരുത്തുക]എയർപ്പോർട്ട് അനാസ്തക്കതിരെ

എയർപോർട്ടുമായി ബന്ധപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കുന്ന നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്തു സ്ത്രീകളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ച് സോളിഡാരിറ്റി കരിപ്പൂർ മാർച്ച് നടത്തി. എയർ ഇന്ത്യയുടെ പിടിച്ചുപറി നയത്തിൽ പ്രതിഷേധിച്ച് മലപ്പുറം എയർ ഇന്ത്യാ ഓഫീസിലേക്കും 2006 ജനുവരിയിൽ മാർച്ച് നടത്തിയിരുന്നു.

[തിരുത്തുക]പരിസ്ഥിതി സമരങ്ങൾ

കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്തായ പരിസ്ഥിതി സന്തുലിതത്വത്തെ ഇല്ലാതാക്കുകയും വിഷലിപ്തമാക്കുകയും ചെയ്യുന്ന നീക്കങ്ങൾക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്തിതി സമരങ്ങളിൽ സോളിഡാരിറ്റി സജീവ സാന്നിദ്ധ്യമാണ്.പെരിയാർ സംക്ഷണം , കാതികൂടം, കരിമുകൾ കാർബൺ ഫാക്ടറി സമരം എന്നിവ ഉദാഹരണങ്ങൾ

[തിരുത്തുക]നീതിക്കായുള്ള സമരങ്ങൾ

കൊല്ലം കുളത്തൂപ്പുഴയിൽ മുക്കാൽ സെൻറ് കോളനിയയിൽ നീതി നിഷേധിക്കപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് സമരം ചെയ്ത് അവർക്കഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുക്കുകയും അവർക്ക് ലഭിച്ച മണ്ണിൽ അന്തിയുറങ്ങാൻ മനോഹരമായ ചെറുഭവനങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്തു. കല്ലും മണ്ണും പ്രവർത്തർ തന്നെ ചുമന്നുകൊണ്ടാണ് വീടുകൾ മുഴുവൻ നിർമ്മിച്ചത്.
  • പാലക്കാട് മുതലമട പഞ്ചായത്തിലെ മീങ്കര ഡാമിനോട് ചേർന്നുകിടക്കുന്ന 38 കുടുംബങ്ങൾ അധിവസിക്കുന്ന കോളനി അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു കിടക്കുകയായിരുന്നു. ഈ കോളനിയിലേക്ക് വൈദ്യുതി, പട്ടയം, റേഷൻ കാർഡ്, ഇൻഷുറൻസ് കാർഡ്, പെൻഷൻ തുടങ്ങി സർക്കാർ ആനുകൂല്യങ്ങൾ കോളനിനിവാസികളോടൊപ്പം സമരം ചെയ്ത് നേടിക്കൊടുക്കുയും അവകാശങ്ങളെ കുറിച്ച ബോധവാൻമാരാക്കുകയും ചെയ്തു.
  • തൃശൂർ ജില്ലയിലെ ഇരങ്ങാലക്കുട നിയോജകമണ്ഡലത്തിലുൾപ്പെട്ട പടിയൂർ ഗ്രാമപഞ്ചായത്തിലാണ് മെഴുവഞ്ചേരിത്തുരുത്ത് എന്ന കൊച്ചു ഗ്രാമം. 140 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കുടിവെള്ളം, വൈദ്യുതി, റോഡ് മുതലായ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടവരായിരുന്നു. സോളിഡാരിറ്റി എല്ലാവരെയും വിളിച്ചുകൂട്ടി സമരസമിതിക്ക് രൂപം നൽകുകയും തുരുത്തിൽ കുടിവെള്ളം എത്തിക്കുന്നന്നതിന് എളുപ്പമാർന്ന ഒരു പ്രൊജക്ട് സോളിഡാരിറ്റി തയ്യാറാക്കുകയും നിവാസികൾ നൂറിലേറെ പേർചേർന്ന് പ്രൊജക്ട് ജലവകുപ്പ് മന്ത്രി എൻ.കെ പ്രേമചന്ത്രനും റവന്യൂ മന്ത്രി കെ.പി രാജേന്ദ്രനും സമർപ്പിച്ചു. തുടർന്ന് വാട്ടർ അഥോറിറ്റി എസ്റ്റിമേറ്റ് തയ്യാറാക്കുകയും എം.എൽ.എ ഫണ്ടുപയോഗിച്ച് പ്രൊജക്ട് ഭംഗിയായി നടപ്പാക്കുകയും ചെയ്തു.സോളിഡാരിറ്റി നേതാക്കൾക്ക് സ്വീകരണവും പ്രദേശത്ത് സംഘടിപ്പിച്ചു.

[തിരുത്തുക]മനുഷ്യാവകാശ ഇടപെടൽ

മണിപ്പൂർ സംസ്ഥാനത്ത് ജനങ്ങളെ സുരക്ഷയുടെ മറവിൽ അന്യായമായി വെടിവെയ്കാനും ഇല്ലാതാക്കാനും നിയമപാലകർക്ക് അവസരം നൽകുന്ന AFSPA എന്ന കരിനിയമം (സായുധ സേനയുടെ പ്രത്യേക അധികാര നിയമം-AFSPA-Armed Forces Special Powers Act) പിൻ‌വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 10 വർഷമായി നിരാഹാരസമരം അനുഷ്ടിക്കുന്ന മണിപ്പൂർ കവിയത്രി ഇറോം ചാനു ഷർമ്മിളക്ക്പിന്തുണപ്രഖ്യാപിക്കുകയും അവർ നടത്തുന്ന മനുഷ്യാവകാശപോരാട്ടത്തെ കുറിച്ച് എസ്.ഐ.ഒ യും സോളിഡാരിറ്റിയും കേരളീയ ശ്രദ്ധയെ വിഷയത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത് മൂക്കിൽ സ്ഥാപിച്ച ട്യൂബിലൂടെ ബലം പ്രയോഗിച്ച് നൽകുന്ന ഭക്ഷണമല്ലാതെ പത്ത് വർഷമായി ഒരു തുള്ളി പോലും ജലം വായിലൂടെ അവർ കഴിച്ചിട്ടില്ല. 2010 ജൂണ് 10ന് എറണാകുളത്ത് സോളിഡാരിറ്റി ഇറോംഷർമ്മിള ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. ഐക്യദാർഢ്യ സമ്മേളനത്തിൽ ഷർമ്മിളയുടെ സഹോദരൻ ഇറോംസിങജിത് സിംഗ്, ഇറോം ഷർമ്മിളയുടെ സോളിഡാരിറ്റിക്കയച്ച സന്ദേശം വായിച്ചു കേൾപ്പിച്ചു[2].

[തിരുത്തുക]ദേശീയ ഇടപെടൽ


സോളിഡാരിറ്റിയുടെ പാർലമെന്റ് മാർച്ച് മേധാപട്കർ ഉദ്ഘാടനം ചെയ്യുന്നു 24.11.2010 ഇന്ത്യാവിഷന് റിപ്പോര്ട്ട്
എൻഡോസൾഫാൻ വിരുദ്ധസമരത്തെ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കുകൊണ്ടുവരാൻ സോളിഡാരിറ്റി നടത്തിയ ദേശീയ ഇടപെടലിലൂടെ സാധിച്ചു.[32]എൻഡോസൾഫാൻ ദുരിതബാധിതരുമായി 2010 നവംബര് 24 സോളിഡാരിറ്റി ഡൽഹിയിൽ പാർലമെന്റിലേക്ക് നടത്തിയ മാർച്ച് ശ്രദ്ധേയമായിരുന്നു. പ്രശസ്ത സാമൂഹിക പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ആണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ദേശീയതലത്തിൽ എൻഡോസൾഫാൻ നിരോധിക്കും വരെ സമരരംഗത്ത് നിന്ന് പിന്മാറെരുതെന്ന് മേധ ആവശ്യപ്പെടുകയുണ്ടായി. എൻഡോസൾഫാൻ ഉല്പാദകരായ എക്സ്.എല്ലിനും എച്ച്.ഐ.എല്ലിനും അനുകൂലമായ നിലപാടായിരുന്നു അന്തർദേശീയ കൺവെൻഷനിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഈ നയം തിരുത്തി മണ്ണിനും മനുഷ്യനും അനുകൂലമായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണമെന്നും, ഉപയോഗം നിരോധിച്ച കേരളത്തിൽ ഉൽപാദനം കൂടിനിരോധിക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.ദേശീയ തലത്തിലുള്ള സോളിഡാരിറ്റിയുടെ ഈ സമരത്തിന് നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിന്റെ പിന്തുണയുണ്ടായിരിക്കുമെന്നും മേധാപട്കർ അറിയിച്ചു.
ഇടപെടലിനെ തുടർന്ന് കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത മേഖല സന്ദർശിച്ചു തെളിവെടുക്കുന്ന കാര്യം പരിഗണനയിലാണെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നേതാക്കൾക്കൊപ്പം കമ്മീഷനെ സന്ദർശിച്ച ദുരിതബാധിതരോടാണ് കമ്മീഷൻ ചെയർമാൻ ജസ്റിസ് കെ ജി ബാലകൃഷ്ണൻ ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കുന്നതിന് ഇടപെടും. പ്രശ്നത്തെ ഗൌരവത്തോടെയാണു കാണുന്നതെന്നും ജസ്റിസ് ബാലകൃഷ്ണൻ പറഞ്ഞു. കമ്മീഷന്റെ അധികാരപരിധിക്കുള്ളിൽനിന്ന് എൻഡോസൾഫാൻ നിരോധനത്തിനു സാധ്യമായതു ചെയ്യുമെന്നും കമ്മീഷൻ വ്യക്തമാക്കി. ദുരിതബാധിതരിൽനിന്നും സോളിഡാരിറ്റി നേതാക്കളിൽനിന്നും കമ്മീഷൻ പരാതികൾ സ്വീകരിച്ചു.[33]

[തിരുത്തുക]അന്തർദേശീയ ഇടപെടൽ

"Delhi to Gazza: Asian caravan" ഡൽഹിയിൽ നിന്നും ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ മനുഷ്യാവകാശ പോരാട്ടഭൂമിയായ മിഡിലീസറ്റിലേക്കുള്ള ഏഷ്യനൻ കാരവാനിൽ ഇന്തയിൽ നിന്ന് സോളിഡാരിറ്റിയും പങ്കാളിയായി.യാത്രതിരിച്ച 51 സംഘടനകളിൽ ഒന്ന് സോളിഡാരിറ്റിയും മറ്റൊന്ന് എസ്.ഐ.ഒയുമാണ്.[37] ഗാസ ഉപരോധം നീക്കുക, ഫലസ്തീനികൾക്ക് സ്വാതന്ത്ര്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏഷ്യൻ രാജ്യങ്ങളിലെ വിവിധ സംഘടനാ പ്രതിനിധികളും, മനുഷ്യാവകാശ പ്രവർത്തകരും ഗാസയിലേക്ക് നടത്തുന്ന കാരവാന്റെ പ്രചരണാർഥം കേരള -ടു-ഗാസ ഏഷ്യൻ കാരവൻഎന്ന പേരിൽ സോളിഡാരിറ്റി കോഴിക്കോട് നഗരവിളംബരം, സാംസ്‌കാരിപ്രവർത്തകരുടെ ഫലസ്തീൻ ഐക്യദാർഢ്യസംഗമം, യാത്രയയപ്പ്, ഫോട്ടോ പ്രദർശനം, നിശ്ചലദൃശ്യം എന്നിവ നടത്തി. 27.11.2010 ന് കോഴിക്കോട് വെച്ചുനടന്ന ഐക്യദാർഢ്യസംഗമത്തിൽ എം.പി. വീരേന്ദ്രകുമാർ, അഡ്വ. എ. സുജനപാൽ, ഡോ. പി.കെ. പോക്കർ, കെ.പി. രാമനുണ്ണി, വി.എ. കബീർ, ഡോ. പി.ജെ. വിൻസന്റ്, ഒ. അബ്ദുല്ല, ഡോ. അസീസ് തരുവണ, വി.എം. ഇബ്‌റാഹിം, ടി. മുഹമ്മദ് വേളം തുടങ്ങിയവർ പങ്കെടുത്തു. ഫലസ്തീനിലേക്കുള്ള കേരളത്തിന്റെ ഉപഹാരം എം.പി. വീരേന്ദ്രകുമാർ ജാഥാംഗമായ ബിശ്‌റുദ്ദീൻ ശർഖിക്ക് നൽകി. ഡിസംബർ രണ്ടിന് ഡൽഹിയിൽ നിന്നും പുറപ്പെട്ട കാരവൻ പാകിസ്താൻ, ഇറാൻ, തുർക്കി, ലബനാൻ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇസ്രായേൽ ഗാസാ ആക്രമണത്തിന്റെ രണ്ടാം വാർഷികദിനമായ ഡിസംബർ 27-ന് ഗാസയിലെ റഫാ അതിർത്തിയിൽ എത്തിച്ചേരും. ഏഷ്യയിൽ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളും മനുഷ്യാവകാശപ്രവർത്തകർക്കും പുറമെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ 500 ഓളം പേർ ഡിസംബർ രണ്ടിന് ഡൽഹിയിൽ എത്തിച്ചേർന്നു കേരളത്തിൽ നിന്നും സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും എസ്.ഐ.ഒ. മുൻ ദേശീയ പ്രസിഡണ്ടുമായ ബിശ്‌റുദ്ദീൻ ശർഖി, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഷഹീൻ കെ. മൊയ്തുണ്ണി, എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനുമായ ബോബിക്കുഞ്ഞും ഉൾപ്പെടെ പത്തോളം പ്രതിനിധികൾ കാരവാനിലുണ്ട്.
ഏറ്റവും പുതിയ വിവരം ഡിസംബർ 6 ന് ഈ റാലി വാഗ അതിർത്തിയിൽ ഇന്ത്യൻ സേന തടഞ്ഞതാണ്.ശേഷം ദൽഹി വഴി ഫ്ലൈറ്റിൽ തെഹ്റാൻ വഴി പുറപ്പെട്ടു.[38][39]

[തിരുത്തുക]ആശയ സംവാദങ്ങൾ

ജനകീയ സമരങ്ങൾക്കോപ്പം ആശയസമരങ്ങളും സംവാദങ്ങളും സോളിഡാരിറ്റിയുടെ പ്രവർത്തന ഭാഗമാണ്. പരിസ്ഥിതി, വികസനം, ഇടതുപക്ഷം, ആൾദൈവങ്ങളും ആത്മീയതയും,സച്ചാർ കമ്മീഷൻ റിപ്പോർട്ട്, വികസനഭൂപടത്തിലെ മലബാർ, ക്രമീലെയർ വിഷയങ്ങൾ, മാധ്യമചർച്ചകൾ, ഭീകരതയും തീവ്രവാദവും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ വിഷയങ്ങൾ എന്നിവയെല്ലാം സോളിഡാരിറ്റി വ്യത്യസ്ത സന്ദർഭങ്ങളിൽ ചർച്ചക്കെടുത്തിരുന്നു. റ്റി.ഡി രാമകൃഷ്ണൻ രചിച്ച ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിനെ കുറിച്ച് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് വെച്ച് സോളിഡാരിറ്റി നടത്തിയ സെമിനാർ ശ്രദ്ധിക്കപ്പെട്ട ഒരു സംവാദ സദസ്സായിരുന്നു.

[തിരുത്തുക]പോരാളികളുടെ സംവാദം

കേരളത്തിലെ മുപ്പതോളം സമരപോരാളി മുന്നണികളുടെ നേതാക്കൾ പങ്കെടുത്ത പോരാളികളുടെ സംവാദം ഏറെ ശ്രദ്ധേയമായിരുന്നു.പ്രാദേശികമായി നടക്കുന്ന ജനകീയ പോരാട്ടങ്ങൾ സംസ്ഥാന തലത്തിലൊരുക്കിയ ആദ്യത്തെ വേദിയായിരുന്നു അത്. തങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണ് ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് വിചാരിച്ചിരുന്നവരെല്ലാം അതിലും വലിയ ദുരിതമനുഭവിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെന്ന സന്ദേശമാണ് സംവാദത്തിലൂടെ ഒരോരുത്തർക്കും ലഭിച്ചത്. എറണാകുളം ടൌണ്ഹാളിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ആയിരുന്നു സംവാദത്തിന്റെ ഉദ്ഘാടക.

[തിരുത്തുക]വികസനഭൂപടത്തിലെ മലബാർ

വികസന രംഗത്ത് മലബാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച രാഷ്ട്രീയ-സാമൂഹിക-ചരിത്രപരമായ കാരണങ്ങളെ വിശകലനം ചെയ്യുന്ന ശിൽപശാലയായിരുന്നു വികസനകേരളത്തിലെ മലബാർ എന്ന കോഴിക്കോട് നടന്ന ആശയ സംവാദസദസ്സ് . ഡോ.എം ഗംഗാധരൻ, ഒ.അബ്ദുറഹ്മാൻ, ഇ.ടി മുഹമ്മദ് ബഷീർ തുടങ്ങിയവർ സംബന്ധിച്ചിരുന്നു. മലബാറിന്റെ വികസനം, ചരിത്രത്തിലെ മലബാർ, മലബാർ പിന്നോക്കത്തിന്റെ വേര്, മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, മലബാർ വികസനത്തിന്റ ഗണിത രേഖകൾ, പിന്നോക്കാവസ്ഥയുടെ സാമൂഹിക ജനിതകം എന്നിങ്ങനെ വ്യത്യസ്തമേഖലകളെ കുറിച്ച് ഏഴ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. [40]

[തിരുത്തുക]ആത്മീയത ആൾദൈവം

കേരളത്തിൽ ആൾദൈവവേട്ടയും ആത്മീയത ചർച്ചകളും സജീവമായ ഘട്ടത്തിൽ ആശയപരമായ സംവാദമാണ് സോളിഡാരിറ്റി നടത്തിയത്. അന്ധമായ ആതമീയസേവകളും അന്ധമായ ആത്മീയ നിരാസവും അപകടമാണെന്ന് സോളിഡാരിറ്റി ചൂണ്ടിക്കാട്ടി. ആൾ ദൈവങ്ങളെ ആത്മീയത കൊണ്ട് ചെറുക്കുക എന്ന തലക്കെട്ടിൽ പരിപാടികൾ സംഘടിപ്പിക്കുകയും ആൾദൈവങ്ങളുടെ മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുകയും ചെയ്തു. ഇതേ പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ കെ.ഇ.എൻ, ഡോ.എൻ.എ കരീം, ബാലചന്ദ്രൻ വടക്കേടത്ത്, ഒ. അബ്ദുറഹ്മാൻ, കെ.സി വർഗീസ് തുടങ്ങി പതിനൊന്ന് എഴുത്തുകാരുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

[തിരുത്തുക]മീഡിയ

സോളിഡാരിറ്റി ആശയ പ്രചാരണത്തിനും ഉന്നയിക്കുന്ന ജനകീയ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും വ്യത്യസ്തങ്ങളായ മീഡിയകൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന സോളിഡാരിറ്റി പത്രിക മൂന്ന് മാസത്തിലൊരിക്കൽ പുറത്തിറങ്ങുന്നുണ്ട്. കൂടാതെ ചാനലുകളിലുള്ള സ്പോണ്സേഡ് പ്രോഗ്രാമുകൾ, ഡോക്യുഫിക്ഷനുകൾ, സോക്യൂമെന്ററികൾ,ഷോട്ട് ഫിലിമുകൾ, തെരുനാടകങ്ങൾ, വെബ്സൈറ്റ്, സോഷ്യൽ നെറ്റ്‌വർക്കുകൾ, എക്സിബിഷനുകൾ എന്നിവയും പ്രചാരണരംഗത്ത് ഉപയോഗപ്പെടുത്തുന്നു.

[തിരുത്തുക]ഡോക്യുമെന്ററി

  • "ഐക്യദാർഢ്യം ഓൺ സോളിഡാരിറ്റി " -ഡോക്യുമെന്ററി[3]
  • "വേനലും കഴിഞ്ഞ് " സോളിഡാരിറ്റിയെകുറിച്ച ഡോക്യുഫിക്ഷന്
  • "കനിവിന്റെ മേൽക്കൂര " ഭവന നിർമ്മാണ പദ്ധതിയെ കുറിച്ച് സോക്യുമെന്ററി
  • "എരിഞ്ഞൊടുങ്ങും മുമ്പ്" ലഹരിക്കെതിരായ സോക്യുമെന്ററി
  • "സ്പർശം" എൻഡോൾഫാൻ ദുരിതബാധിതരെകുറിച്ചുള്ള സോക്യുമെന്ററി[4][41]
  • "അവിവേക പാത" എക്സ്പ്രസ് ഹൈവേ വിശകലന ഡോക്യുമെന്ററി
  • "പെരുവഴി:വഴിമുടക്കുന്ന പെരുമ്പാതകൾ "-ബി.ഒ.ടി വിരുദ്ധ സോക്യുമെന്ററി
  • "ചെറുത്തുനില്പ് " ചില്ലറവ്യപാരമേഖലയിലെ കുത്തകാധിനിവേശത്തിനെതിരെ
  • "തീരങ്ങളിൽ തീ പടരും മുമ്പേ" തീരദേശസംരക്ഷണ കാമ്പയിൻ ഡോക്യുമെന്ററി
  • "ചെങ്ങറയിലേക്ക് യുവത്വത്തിന്റെ കരുത്ത് " ചെങ്ങറസമരം

[തിരുത്തുക]പുസ്തകങ്ങൾ

  • "പുതിയ കേരളം വികസന ഫോറം-പ്രബന്ധങ്ങള് (അബ്സ്ട്രാക്ട്)
  • "ചെങ്ങറ ഐക്യദാർഢ്യ പുസ്തകം "-എഡി.ടി.മുഹമ്മദ് വേളം
  • "കിനാലൂർ സമരസാക്ഷ്യം " -റഫീഖുറഹ്മാൻ മൂഴിക്കൽ
  • "വികസനം പരിസ്ഥിതി ആഗോളമുതലാളിത്തം "-ഡോ. എ.എ ഹലീം
  • "ആൾ ദൈവങ്ങളുടെ മതവും രാഷ്ട്രീയവും " -കെ.ടി ഹുസൈൻ
  • "ആണവകരാർ: അകവും പൊരുളും " -എം.സാജിദ്

[തിരുത്തുക]സോളിഡാരിറ്റി കലാവേദി

സോളിഡാരിറ്റി കലാവേദിക്ക് കീഴിൽ കല, സാഹിത്യം, സർഗാത്മകത തുടങ്ങിയവയെ പരിപോഷിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കുന്നു. 2008 ഒക്ടോബർ 25-27 തീയ്യതികളിൽ സംഘടിപ്പിച്ച നാടക പരിശീലന ക്യാമ്പ് പ്രമുഖ നാടകകൃത്തും സംവിധായകനുമായ കെ.സതീഷ് ആണ് ഉദ്ഘാടനം ചെയ്തത്. യുവ നാടകസംവിധായകൻ പ്രിയദർശൻ സംവിധാനം എന്ന കലയെ കുറിച്ച് അവതരിപ്പിച്ചു. പി.എം ആന്റണി, സ്കെച്ചസ് ഗോപാലൻ എന്നിവരും യഥാക്രമം തെരുവ് നാടകം, ഏകാംഗനാടകം എന്നിവയെ കുറിച്ചുള്ള അവതരണങ്ങൾ നടത്തി.

[തിരുത്തുക]കാമ്പയിനുകൾ

വ്യത്യസ്ത വിഷയങ്ങളിൽ ജനകീയ ബോധവല്കരണങ്ങൾക്കും യുവജനങ്ങളുടെ കർമ്മോത്സുകതക്കും അധികാരികളുടെ ശ്രദ്ധക്കും വേണ്ടിയുള്ള കാമ്പയിനുകൾ സംഘടിപ്പിക്കുന്നു.
  • മുതലാളിത്തവിരുദ്ധകാമ്പയിൻ
മുതലാളിത്തം വലിച്ചെറിയുകഎന്ന മുദ്രാവാക്യ കാമ്പയിനോടെ യാണ് 2003 മെയ് 13 ന് സോളിഡാരിറ്റിയുടെ രംഗപ്രവേശം. അധുനിക സമൂഹത്തെ രാഷ്ട്രീയപരമായും സാംസ്കാരികമായും കാർന്ന് തിന്നുന്ന സാഹചര്യത്തിലായിരുന്ന കാമ്പയിൻ. ഇറാഖ്, അഫ്ഗാൻ അമേരിക്കൻ അധിനിവേശ പശ്ചാത്തലവും പ്രചാരണത്തിനുണ്ടായിരുന്നു.
  • മാറാട് കലാപസാഹചര്യത്തിൽ
കേരളത്തിന്റെ മതസൗഹാർദ്ധന്തരീക്ഷത്തിന് പുഴുക്കുത്തേറ്റ ഒന്നാം മാറാട് കലാപവും അതിന് ശേഷം നടന്ന രണ്ടാം മാറാട് കലാപവും പൊതുമണ്ഡലത്തിൽ വർഗീയ വിത്തുകൾക്ക് ഫലഭൂഷ്ടതകൈവരിക്കുമോയെന്ന് ആശങ്കിച്ച ഘട്ടത്തിലായിരുന്നു സോളിഡാരിറ്റിയുടെ സൌഹൃദകേരളത്തിന് യുവജനാഹ്വാനം കാമ്പയിൻ. മത-ജാതി വ്യത്യാസങ്ങൾക്കധീതമായി കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് സൌഹൃദകൂട്ടായ്മകളുണ്ടാക്കി മധുരംനുകർന്നു.
  • സാമൂഹിക തിന്മകൾക്കെതിരെ
അശ്ലീലത, ലഹരി, ചൂതാട്ടം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ യുവജനങ്ങളെ ബോധവല്ക്കരിക്കുന്ന കാമ്പയിനായിരുന്നു ഇതിൽ ശ്രദ്ധേയം. ലഹരിക്കെതിരെ ബോധവല്കരിക്കുന്ന എക്സിബിഷനുകൾ സംഘടിപ്പിക്കുകയും എരിഞ്ഞൊടുങ്ങും മുമ്പ്എന്ന ഡോക്യുമെന്ററിയും പുറത്തിറക്കുകയും ചെയ്തു.
  • പോരാടുക അഴിമതിക്കെതിരെ
ഉദ്യോഗസ്ഥ-സർക്കാർ തലങ്ങൾ മുതൽ പൊതുമുതലുകൾ കൊള്ളയടിക്കുന്ന പ്രവണതകൾ എല്ലാ മേഖലയിലും വ്യാപകമായ പശ്ചാത്തലത്തിൽ അധികാരികൾക്ക് താക്കീതായും പൊതുജനങ്ങൾക്ക് ബോധവൽക്കരണമായും സംഘടിപ്പിച്ച കാമ്പയിൻ.
  • പുതിയകേരളത്തിന്
യുവജനങ്ങളുടെ കർമ്മശേഷി വീണ്ടെടുക്കാനും പുതിയകേരളത്തിന്റെ സൃഷ്ടിക്ക് അവ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുമായി 2010 ഡിസംബര് 1-20 വരെ പുതിയ കേരളത്തിന് നമ്മൾ ചെറുപ്പക്കാരുടെ കയ്യൊപ്പ്‌എന്ന തലക്കെട്ടിൽ കാമ്പയിൻ സംഘടിപ്പിക്കുന്നു.

[തിരുത്തുക]ഉയർത്തിയ മുദ്രാവാക്യങ്ങൾ

  • പുതിയ കേരളത്തിന് നമ്മൾ ചെറുപ്പക്കാരുടെ കയ്യൊപ്പ്
  • മുതലാളിത്തം വലിച്ചെറിയുക
  • അശ്ലീലത, ലഹരി, ചൂതാട്ടം..യുവാക്കൾ എന്തെടുക്കുകയാണ്
  • സൌഹൃദകേരളത്തിന് യുവജനാഹ്വാനം
  • പോരാടുക അഴിമതിക്കെതിരെ
  • മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിനൊരു തിരുത്ത്
  • കേരളം പിളർത്താൻ സമ്മതിക്കില്ല
  • യൌവ്വനം പോരാടാനുള്ളതാണ്
  • ദേശീയപാത വികസിപ്പിക്കുക; വിൽക്കരുത്
  • ഇന്ത്യ എൻഡോസൾഫാൻ നിരോധിക്കുക, ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കുക
  • ഇറോം ഷർമ്മിളയെ സംക്ഷിക്കുക, ജനാധിപത്യത്തെയും
  • ബുഷ് അതിഥിയല്ല;അന്തകനാണ്
  • ആണവ കരാർ:മന്മോഹന് മാപ്പില്ല
  • ഇറാനെതിരെ ഇന്ത്യൻ വോട്ട്- അമേരിക്കൻ വിധേയത്വം അവസാനിപ്പിക്കുക
  • നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് കുഴിച്ചുമൂടരുത്'
  • ഡബ്ല്യു.ടി.ഒ ഹോങ്കോങ് സമ്മേളനം-ഇന്ത്യ കീഴടങ്ങരുത്

[തിരുത്തുക]ആരോപണങ്ങൾ

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനെതിരെ മത മേഖലകളിൽ നിന്നും മതേതര മേഖലകളിൽ നിന്നും കടുത്ത ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു.
  1. ഇടതുപക്ഷത്തിന്റെ അടിത്തറ ദുർബ്ബലപ്പെടുത്താനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്
  2. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ രക്തം നൽകിയത് മതവിരുദ്ധമായി.
  3. നാട്ടിലെ ഏതൊരു വികസനപ്രവർത്തനത്തിനും സോളിഡാരിറ്റി എതിരാണ്.
  4. സേവന പ്രവർത്തനങ്ങൾ പൊയ്മുഖമാണ്
  5. സോളിഡാരിറ്റി ഒരു മത തീവ്രവാദ പ്രസ്ഥാനമാണ്.
  6. സോളിഡാരിറ്റിയിൽ സ്ത്രീകളെ അംഗങ്ങളായി ചേർത്തുന്നില്ല.

[തിരുത്തുക]ദാർശാനികാടിത്തറ

ഇസ്ലാമിലെ ഏകദൈവദർശനത്തിന്റെ താൽപര്യത്തിൽ നിന്ന് അനിവാര്യമായി ഉടലെടുക്കുന്നതാണ് സോളിഡാരിറ്റിയുടെ വിപ്ലവബോധം. ഏകദൈവത്തിന്റെ സൃഷ്ടികൾക്കിടയിൽ വർണ-വർഗ വൈജാത്യങ്ങൾ കേവലം മേൽവിലാസക്കുറികൾ മാത്രമാണെന്നതാണ് ഇസ്ലാമിന്റെ മൗലികാധ്യാപനം. 'അറബിക്ക് അനറബിയേക്കാളും അനറബിക്ക് അറബിയേക്കാളും വെളുത്തവന് കറുത്തവനെക്കാളും കറുത്തവന് വെളുത്തവനെക്കാളും മഹത്വം ചാർത്തപ്പെടാത്ത' 'മനഷ്യരേവരും ചീർപ്പിന്റെ പല്ലുകൾകണക്കെ സമൻമാരാണെന്ന' വിഭാവനയാണതിനുള്ളത്. ഒരേ ദൈവത്തിന്റെ സൃഷ്ടികളായതുകൊണ്ടുതന്നെ പ്രകൃതി വിഭവങ്ങളിൽ ഓരോമനുഷ്യനുമുള്ള അവകാശവും തുല്യമാണ്- അവന്റെ വിശ്വാസവും ചിന്തയും ദൈവനിഷേധമാണെങ്കിൽകൂടി. നിലനിൽപ്പിനാവശ്യമുള്ള അടിസ്ഥാനവിഭവങ്ങൾ വകവെച്ചുകിട്ടുകയെന്നത് മനുഷ്യരുടെ മാത്രമല്ല, സർവ്വ ജീവജാലങ്ങളുടെയും ദൈവപ്രോക്തമായ അവകാശമാണ്. ദൈവികനീതിയെ ധിക്കരിക്കുന്നവർക്കെതിരെ, മൗലികാവകാശങ്ങൾ നിഷേധിക്കുന്നവർക്കെതിരെ, അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം പോരാടുകയെന്നത് ദൈവദാസ്യത്തിന്റെ അനിവാര്യ താൽപര്യവും. ദൈവികപാതയിലുള്ള പരിശ്രമങ്ങളും നീതിനിഷേധത്തിനെതിരായുള്ള പോരാട്ടങ്ങളും ഇവിടെ ഇഴചേരുന്നു. മനുഷ്യദുരിതങ്ങൾക്കെതിരെ കണ്ണടച്ച് മന്ത്രകീർത്തനങ്ങളിലൂടെ ദൈവപ്രീതി നേടിക്കളയാമെന്ന സങ്കൽപം ഒരിക്കലുമില്ല. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വേണ്ടി പോരാടാനാണ് അതിന്റെ ആദർശം പഠിപ്പിക്കുന്നതെന്നതുകൊണ്ട് തന്നെ സാമുദായികവാദത്തെ അത് നിരാകരിക്കുന്നു. ഇസ്ലാമിക ദർശനത്തിന്റെ ഈ വിമോചന പാഠങ്ങളാണ് മത-ജാതി-ഭിന്ന ചിന്തകൾക്കധീതമായി സോളിഡാരിറ്റിയെ കർമ്മഭൂമിയിൽ സജീവമാക്കുന്നത്.[42]

[തിരുത്തുക]സോളിഡാരിറ്റിയുടെ ഇടം

സോളിഡാരിറ്റിക്ക് പ്രായം അധികമില്ലാത്തതു കൊണ്ടുതന്നെ, ഒരു പാട് യുവജനപ്രസ്ഥാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ സോളിഡാരിറ്റിയുടെ സ്‌പേസ് എന്താണെന്നത് പ്രധാനം തന്നെയാണ്.
മതയുവജനപ്രസ്ഥാനങ്ങളുണ്ടായിരിക്കെ...
കേരളത്തിലെ മുസ്ലിമതസംഘടനകൾക്കെല്ലാം യുവജനപ്രസ്ഥാനങ്ങളും ഉണ്ട്. ഇത്തരം പ്രസ്ഥാനങ്ങളെല്ലാം തന്നെ മതകാര്യങ്ങളിൽ സജീവവും ജീവിതത്തിന്റെ മുഖ്യഘടകമായ രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക മേഖലകളിൽ നിന്ന് മുക്തവും അത്തരം മേഖലകളെയെല്ലാം രാഷ്ട്രീയ പാർട്ടികൾക്ക് വിട്ടുകൊടുത്തവരുമാണ്.
സാമുദായിക യുവജനപ്രസ്ഥാനങ്ങളുണ്ടായിരിക്കെ...
ഇസ്ലാമികാദർശം ദാർശനികാടിത്തറയായി സ്വീകരിക്കുന്ന സോളിഡാരിറ്റി ഒരു മുസ്ലിം സാമുദായിക പാർട്ടിയല്ല. മനുഷ്യാവകാശങ്ങളിലും നീതിനിഷേധങ്ങളിലും നിരാലംബതയിലും മതമോ ജാതിയോ ഇല്ലെന്നും മനുഷ്യൻ മാത്രമാണുള്ളതെന്നും സോളിഡാരിറ്റി വിശ്വസിക്കുന്നു. മുഴുവൻ മനുഷ്യർക്ക് വേണ്ടിയുള്ള പ്രവർത്തനം തന്നെയാണ് അതിന്റെ പ്രചോദനവും.
ഇടതുപക്ഷയുവജനപ്രസ്ഥാനങ്ങൾ നിലനിൽക്കെ...
സാമുദായികതക്കധീതമായി ഇടതുപക്ഷപ്രസ്ഥാനങ്ങൾ നിലനിൽക്കെ സോളിഡാരിററിയുടെ പ്രസക്തിയാണ് ഇനിയുള്ളത്. സാമ്രാജ്യത്വത്തിനെതിരെ ലോകതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റുകളും മുസ്ലികളും കൈകോർക്കുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. കേരളത്തിലും അത്തരം നീക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം പ്രസ്ഥാനങ്ങൾതന്നെ ജനകീയ സമരങ്ങളോട് പുറംതിരിയുകയും സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് വിധേയമാവുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങൾ ബോധ്യമാവുകയും ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോളിഡാരിറ്റി രൂപം പ്രാപിക്കുന്നത്.
ചുരുക്കത്തിൽ കേരളരാഷ്ട്രീയ മണ്ഡലത്തിൽ പ്രതിപക്ഷയുവജനപ്രസ്ഥാനങ്ങൾ നിഷ്‌ക്രിയമായ സ്‌പേസിലേക്ക് തന്നെയാണ് സോളിഡാരിറ്റി കയറിനിന്നത്.[43]

[തിരുത്തുക]നേതൃത്വങ്ങൾ

S.Noകാലയളവ്പ്രസിഡന്റ്ജനറൽ സെക്രട്ടറി
1( 2003–2005 )ഡോ.കൂട്ടിൽ മുഹമ്മദാലിഅബ്ദുൽ ഹമീദ് വാണിയമ്പലം
2( 2005–2007 )അബ്ദുൽ ഹമീദ് വാണിയമ്പലംപി. മുജീബുർറഹ്‌മാൻ
3( 2007–2009 )പി. മുജീബുർറഹ്‌മാൻകെ.എ. ഷഫീഖ്
4( 2009–തുടരുന്നു )പി. മുജീബുർറഹ്‌മാൻഎം. സാജിദ്(09–10), പി.ഐ. നൗഷാദ്(10– തുടരുന്നു)

[തിരുത്തുക]പ്രമുഖ ആനുകാലികങ്ങളിൽ

ഇന്ത്യാടുഡെ 23.3.2011
'സോളിഡാരിറ്റി:പ്രക്ഷോഭങ്ങലുടെ മൊത്തക്കച്ചവടക്കാർ- എവിടെ ഇരകളുണ്ടോ അവിടെ അവരുമുണ്ട്. ഇരകളുടെ മാനിഫെസ്റ്റോയുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന നാട്ടിൽ ഇരകളുടെ നാവാണ് ഞങ്ങളെന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്; വിക്ടിമോളജിയുടെ ബ്രാന്റഡ് ഗവേഷകർ ദൈവരാഷ്ട്രക്കാരുടെ സുവിശേഷം പറയാറില്ല. പകരം വിപ്ലവപാർട്ടികളുടെ മുഖംമൂടി അണിഞ്ഞ് പ്രക്ഷോപകരുടെ മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുന്നു അവർ. അതു കൊണ്ട് കേരളത്തിലെ നൂറോളം സമരപരിപാടികളുടെ അമരത്ത് അവരെ കാണാനാവും. പ്ലാച്ചിമട മുൽ മൂലമ്പള്ളി വരെയും ചെങ്ങറ മുതൽ എന്റോ സൾഫാൻ ദുരിതഭൂമി വരെയും എക്‌സ്പ്രസ് ഹൈവേ വിരുദ്ധ സമ#രം മുതൽ ബി.ഒ.ടി വിരുദ്ധ സമരം വരെയും അവരുണ്ട്. ദേശീയ ആഗോള പ്രശ്‌നങ്ങളെയും അവർക്ക് ഒഴിവാക്കാനാവുന്നില്ല. ആസിയാൻ മുതൽ ആണവകരാർ വരെയും ഇന്ധനവില ഒഴിവാക്കൽ തൊട്ട് തീരദേശ നിയമഭേതഗതികൾ വരെയും അവർ ചർച്ച നടത്തുന്നു.'

[തിരുത്തുക]പ്രമുഖരുടെ കാഴ്ച്ചപ്പാടിൽ

'ആഹ്ലാദകരമാണ്, ആഹ്ലാദകരമാണ് സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങൾ. ഏറ്റെടുത്തിരിക്കുന്ന ദൗത്യങ്ങൾ പൂർത്തിയാക്കാൻ അതിന് കഴിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. മുന്നേറിക്കൊണ്ടിരിക്കുക.ഭാവുകങ്ങൾ'
[45] - നോം ചോംസ്കി, ലോകപ്രശസ്ത തത്വചിന്തകൻ
'ഗാന്ധിജി നിലകൊണ്ടിരുന്ന മതനിരപേക്ഷത, ജനാധിപത്യം, ജനക്ഷേമം തുടങ്ങിയ മൂല്യങ്ങൾക്ക് വേണ്ടിയാണ് സോളിഡാരിറ്റി നിലകൊള്ളുന്നത്. അതിനാൽ എല്ലാ വിഭാഗത്തിൽ പെട്ടവരും ഒരു പോലെ അണിനിരക്കുന്ന പൊതുവേദിയായി സംഘടനയെ മാറ്റേണ്ടതുണ്ട്.'
- കുൽദീപ് നയ്യാർ,പത്രപ്രവർത്തകൻ
'മനുഷ്യാവകാശ രംഗത്തും സേവനമേഖലയിലും സോളിഡാരിറ്റി നടത്തുന്ന ഇടപെലുകൾ അറിയുന്നയാൾ എന്ന നിലയിൽ സോളിഡാരിറ്റിക്കെതിരെ ഇപ്പോൾ സി.പി.എം നടത്തുന്ന 'വിശുദ്ധയുദ്ധം' എന്നെ അത്ഭുതപ്പെടുത്തിന്നില്ല. ചെങ്ങറയിലെയും കിനാലൂരിലെയും സോളിഡാരിറ്റി ഇടപെടലുകൾ പാർട്ടിയെ വിറളി പിടിപ്പിച്ചിരുന്നു'
-ബി.ആർ.പി ഭാസ്കർ, മനുഷ്യാവകാശ പ്രവർത്തകൻ
'സോളിഡാരിറ്റിയുടെ പ്രകടനം അനിതരസാധാരണമായിരുന്നു. നിങ്ങളുടെ പ്രവർത്തനം എന്നിൽ മതിപ്പുളവാക്കിയിരിക്കുന്നു. പരിസ്ഥിതിസംരക്ഷണത്തിന് നിങ്ങൾ മുന്തിയ പരിഗണന നല്കിയത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. നിങ്ങളുടെ എല്ലാ പരിപാടികൾക്കും എന്റെ പിന്തുണയുണ്ട്. മനുഷ്യനോടെന്ന പോലെ മണ്ണിനോടുമുള്ള നിങ്ങളുടെ ആഭമുഖ്യത്തെ ഞാൻ അഭിനന്ദിക്കുന്നു'
- രാജേന്ദ്രസിംഗ്, മഗ്സാസെ അവാർഡ് ജേതാവ്
'കേരളത്തിൽ ഒരു പാട് യുവജനപ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു വരുന്നു. അവയിൽ വാക്കും പ്രവർത്തിയും ഒന്നിച്ചു കൊണ്ടുപോവുന്ന ഒരു സംഘടനയായിട്ടാണ് ഞാൻ സോളിഡാരിറ്റിയെ കാണുന്നത്. ജനകീയസമരങ്ങൾ ഏറ്റെടുക്കുകയും അത് പാതിവഴിയിൽ ഉപേക്ഷിക്കാതെ വിജയം വരെ പോരാടുന്ന ഒരു പ്രത്യേകതയും ഇവരിൽ കാണുന്നുണ്ട്. പ്രവർത്തകരുടെ മൂല്യബോധം ഈ സംഘടനയുടെ കരുത്താണെന്ന് ഞാൻ മനസ്സിലാക്കുന്നു.'
- ഗ്രോ വാസു, മനുഷ്യാവകാശപോരാളി.
തുടക്കം മുതൽ സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനവുമായി അടുത്തിടപഴകാൻ അവസരം കിട്ടിയ വ്യക്തിയാണ് ഞാൻ. അവർ മുന്നോട്ടു വെയ്കുന്ന പ്രത്യയശാസ്ത്രം പഠിച്ചു കൊണ്ടല്ല അവരുടെ പരിപാടികളിൽ പങ്കെടുത്തത്. അല്ലെങ്കിൽ തന്നെ ഇക്കാലത്ത് ഒരു കക്ഷിയോ സംഘടനയോ പറയുന്ന പ്രത്യയശാസ്ത്രങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്നാർക്കാണറിഞ്ഞു കൂടാത്തത്? ഞാൻ സോളിഡാരിറ്റിയെന്ന സംഘടനയെ അറിയുന്നത് നിരവധി സമരമുഖങ്ങളിൽനിന്നാണ്. എന്റേതായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങൾ വെച്ചുകൊണ്ടാണ് ഈ ജനകീയസമരങ്ങളെ പിന്തുണക്കാൻ തീരുമാനിച്ചത്. എന്നാൽ, ഞാൻ ചെന്ന മിക്ക സമരമുഖങ്ങളിലും ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധിച്ചപ്പോഴാണ് എന്താണിവരുടെ പ്രത്യയശാസ്ത്ര നിലപാടെന്നറിയാൻ ആഗ്രഹം ഉദിച്ചത്. അത്തരത്തിലുള്ള ഒരന്വേഷണത്തിലൂടെയാണ് എന്റെ നിലപാടുകളുമായി ഒട്ടനവധി സാമ്യം ഇവരുടെ നിലപാടുകൾക്കുണ്ടെന്നു കണ്ടെത്തിയത്.
- സി.ആർ. നീലകണ്ഠൻ, പരിസ്ഥിതി പ്രവർത്തകൻ[46][47]
സോളിഡാരിറ്റി എന്ന പേര് ആദ്യം കേൾക്കുന്നത് പോളണ്ടിൽ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാർമിക ഭരണ വ്യവസ്ഥയെ ചെറുക്കാൻ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധർമം നിറവേറ്റി. 2003 മെയ് 13 ന് കേരളത്തിൽ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോർക്കുന്ന സമൂഹങ്ങളുടെ ഐക്യം എന്നർഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വർഥമാക്കും വിധമാണ് കഴിഞ്ഞ ഏഴു വർഷത്തിലധികമായി സോളിഡാരിറ്റി പ്രവർത്തിച്ചതെന്ന് വളരെ അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയിൽ ഞാൻ സാക്ഷ്യം വഹിക്കുന്നു.
- റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ് പൂർണ്ണരൂപം വായിക്കുക